അവസാന രോഗിയ്ക്കും രോഗമുക്തി:’സീറോ കോവിഡ്’ സ്റ്റാറ്റസിലേക്ക് കുവൈത്ത്

കുവൈത്ത്: ‘സീറോ കോവിഡ്’ സ്റ്റാറ്റസിലേക്ക് കുവൈത്ത്. കോവിഡ് ചികിത്സക്കായി സ്ഥാപിച്ച മിശ്രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ നിന്ന് അവസാന രോഗിയും രോഗമുക്തി നേടി പുറത്തിറങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ‘സീറോ കോവിഡ്’ എന്ന സ്റ്റാറ്റസിലേക്ക് കുവൈത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം.

വ്യാഴാഴ്ചയാണ് മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അവസാന കോവിഡ് രോഗിയും രോഗമുക്തി നേടി പുറത്തിറങ്ങിയത്. ആശുപത്രി അധികൃതരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. ഫീല്‍ഡ് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫൗസി അല്‍ ഖവാരി ട്വിറ്ററില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യമേഖല കൈവരിച്ച ഈ നേട്ടത്തിന് ആരോഗ്യ മന്ത്രി ഷെയ്ഖ് ബാസില്‍ അസ്വബാഹിനും മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവര്‍ നന്ദി അറിയിച്ചു. രോഗികള്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ പല കോവിഡ് ചികിത്സ കേന്ദ്രങ്ങളും ഇതിനോടകം പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തു വിട്ട കണക്കു പ്രകാരം ആകെ 18 പേര്‍ ആണ് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 99.33 ല്‍ എത്തിയിട്ടുണ്ട്.

Exit mobile version