കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയില്‍ കഴിയവെ

kuwait sheikh nawaf ahmed al jabir al sabah

കുവൈറ്റ്: കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.

also read: 5 വർഷമായി പ്രണയത്തിൽ; മറ്റൊരു വിവാഹം ചെയ്തത് മറച്ചുവെച്ചു;ചോദ്യം ചെയ്തതിന് സെലിബ്രിറ്റിയായ കാമുകിയുടെ മേൽ കാർ കയറ്റിയിറക്കി ഐഐഎസ് ഉദ്യോഗസ്ഥന്റെ മകൻ

കുവൈറ്റിന്റെ പതിനാറാം അമീറായിരുന്നു. ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അര്‍ധ സഹോദരന്‍ കൂടിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റിന്റെ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗവര്‍ണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹ്. 1994 മുതല്‍ 2003 വരെ നാഷനല്‍ ഗാര്‍ഡ് ഉപമേധാവിയായിരുന്നു.

also read:‘വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങി’, കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി

2006 വരെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന പദവി വഹിച്ചു. 2006 മുതല്‍ കിരീടാവകാശിയായി. ഇദ്ദേഹത്തെ ഡപ്യൂട്ടി അമീര്‍ ആക്കിയ ശേഷമാണു ഷെയ്ഖ് സബാഹ് യുഎസില്‍ ചികില്‍സയ്ക്കായി തിരിച്ചത്.

Exit mobile version