കുവൈത്തില്‍ നിന്നും നാട്ടിലെത്തിയത് രണ്ടാഴ്ച മുമ്പ്, വാഹനാപകടത്തില്‍ നഴ്‌സിന് ദാരുണാന്ത്യം

ചങ്ങനാശേരി: മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ വാഴൂരിലാണ് അപകടം. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന്‍ കെ.ജോണിന്റെ ഭാര്യ ജെസ്റ്റി റോസ് ആന്റണി ആണ് മരിച്ചത്.

നാല്‍പ്പത് വയസ്സായിരുന്നു. കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ചിരിക്കുകയായിരുന്ന ജെസ്റ്റിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: ബ്രഹ്‌മപുരത്തേക്ക് സഹായവുമായി മമ്മൂട്ടി: ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘത്തെ അയച്ചു; ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മരുന്നുകളും സൗജന്യമായി നല്‍കും

അപകടത്തില്‍ 6 പേര്‍ക്കു പരുക്കേറ്റു. ജെസിന്‍ (42), മക്കളായ ജൊവാന്‍ ജെസിന്‍ ജോണ്‍ (10), ജോന റോസ് ജെസിന്‍ (6), ബൈക്കില്‍ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയില്‍ ജെറിന്‍ റെജി (27), ഓട്ടോ ഡ്രൈവര്‍ മാടപ്പള്ളി അമര വലിയപറമ്പില്‍ രാജേഷ് വി.നായര്‍ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കല്‍ അഞ്ജലി സുശീലന്‍ (27) എന്നിവര്‍ക്കാണു പരുക്കേറ്റത്.

also read: മകളുടെ മുറിയിൽ ഒളിച്ചുകയറി കാമുകൻ; പുറത്തുനിന്നും പൂട്ടി അമ്മ; പോലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് യുവാവിന്റെ മൃതദേഹം

ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം. കുവൈത്തില്‍ നഴ്‌സാണ് ജസ്റ്റി. കുവൈത്തിലായിരുന്ന ജെസിനും കുടുംബവും രണ്ടാഴ്ച മുന്‍പാണു നാട്ടിലെത്തിയത്.

Exit mobile version