ഒമാനിൽ എത്തുന്നവർക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈൻ മതി; യാത്രയ്ക്ക് മുമ്പ് 96 മണിക്കൂറിനിടെ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം

മസ്‌കറ്റ്: ഒമാനിലേക്ക് എത്തുന്ന യാത്രക്കാർ ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതിയന്ന് സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. മുമ്പ് 14 ദിവസത്തെ ക്വാറന്റൈൻ ആയിരുന്നു നിർദേശിച്ചിരുന്നത്. ഇത് വെട്ടിക്കുറച്ചുകൊണ്ടാണ് സുപ്രീം കമ്മറ്റി അറിയിപ്പ്. വിദേശത്തു നിന്ന് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ കൊവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈപ്പറ്റിയിരിക്കണം.

വിദേശത്ത് നിന്ന് ഒമാനിൽ എത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ വിമാനത്താവളത്തിൽ വെച്ചുതന്നെ വീണ്ടും കൊവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. തുടർന്ന് ഏഴു ദിവസം ക്വറന്റൈനിൽ കഴിയണം.

ഇതിനുശേഷം എട്ടാം ദിവസം വീണ്ടും പിസിആർ പരിശോധന നടത്തി കൊവിഡ് വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്നും സുപ്രീം കമ്മറ്റിയുടെ പുതിയ അറിയിപ്പിൽ പറയുന്നു.

Exit mobile version