ദമ്മാമിൽ കാർപാർക്കിങ് ഇടിഞ്ഞുവീണ് വൻ അപകടം; തകർന്നത് നൂറുകണക്കിന് വാഹനങ്ങൾ

ദമ്മാം: സൗദിയിൽ കാർ പാർക്കിങ് ഇടിഞ്ഞുവീണ് വൻ അപകടം. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലെ അൽക്കോബാർ റാക്കയിലാണ് കാർ പാർക്കിങ് ഇടിഞ്ഞു വീണത്.

അൽ സഈദ് ടവറിന്റെ കാർ പാർക്കിങ്ങാണ് ഇടിഞ്ഞു വീണതെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറുകണക്കിന് വാഹനങ്ങൾ തകർന്നതായാണ് പ്രാഥമിക വിവരം.

സുരക്ഷാ വിഭാഗത്തിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Exit mobile version