ഒമാനില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 2685 പേര്‍ക്ക്

മസ്‌ക്കറ്റ്: ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 2685 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,01,270 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 42 പേര്‍ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 977 ആയി ഉയര്‍ന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1768 പേര്‍ക്ക് കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 90,296 ആയി ഉയര്‍ന്നു. നിലവില്‍ 89.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 560 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 210 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Exit mobile version