കുവൈറ്റിൽ കൊവിഡ് രോഗികളേക്കാൾ രോഗമുക്തർ; ആശ്വാസം

കുവൈറ്റ് സിറ്റി: കൊവിഡ് ഇടയ്ക്ക് ആശങ്കപ്പെടുത്തിയെങ്കിലും കുവൈറ്റിന് പുതിയ കൊവിഡ് പ്രതിദിന കണക്കിൽ ആശ്വാസം. കുവൈറ്റിൽ വ്യാഴാഴ്ച 494 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 509 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ആകെ 105,676 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97,197 പേർ രോഗമുക്തി നേടി. നിലവിൽ 7,867 പേരാണ് ചികിത്സയിലുള്ളത്.

ഇതിൽ 139 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 612 ആണ് കുവൈത്തിലെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. 3,930 പുതിയ കൊവിഡ് പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 751,163 ആയി ഉയർന്നു.

Exit mobile version