യുഎഇയിലെ ഈ രണ്ട് വിമാനത്താവളങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

അബുദാബി: യുഎഇയിൽ നിന്നും ഷാർജ, അബുദാബി വിമാനത്താവളങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലൂടെ പ്രത്യേകം അറിയിപ്പുകളായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്.

അബുദാബി വിമാനത്താവളത്തിൽ നിന്നും ഷാർജ അന്താരാഷ്ട്ര വിമാനത്താവത്തിൽനിന്നും എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നവർ കൊവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്നാണ് അറിയിപ്പ്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടത്.

അബുദാബിയിൽ നിന്ന് ഓഗസ്റ്റ് 21 മുതൽ യാത്ര ചെയ്യുന്നവരാണ് കൊവിഡ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്. അതേസമയം ഷാർജ വിമാനത്താവളം വഴി ഇന്ന് മുതൽ യാത്ര ചെയ്യുന്നവരും പരിശോധനാ ഫലം ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Exit mobile version