അറുപത് വയസ് കഴിഞ്ഞവർക്കും സെക്കന്ററി വിദ്യാഭ്യാസം ഇല്ലാത്തവർക്കും ഇനി വിസ പുതുക്കില്ല; തീരുമാനിച്ച് കുവൈറ്റ്

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിന്റെ പുതിയ തീരുമാനം. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടേതും സെക്കന്ററി വിദ്യാഭ്യാസമോ അതിൽ കുറവോ യോഗ്യതയുള്ളവരുടെയും തൊഴിൽ വിസ പുതുക്കില്ലെന്ന് കുവൈറ്റ്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇവർക്ക് വിസ മാറുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പുതിയ തീരുമാനം 2021ൽ പ്രാബല്യത്തിൽ വരുമ്പോൾ ഈ വിഭാഗത്തിൽപെടുന്നവർ രാജ്യം വിടണമെന്നാണ് റിപ്പോർട്ടുകൾ. 60 വയസ് കഴിഞ്ഞ, കുറഞ്ഞ വിദ്യാഭ്യാസ യോഗതയുള്ള 83,000ൽ അധികം പ്രവാസികൾ കുവൈത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. വീടുകളിൽ ജോലി ചെയ്യുന്ന 1,49,000 പ്രവാസി സ്ത്രീകളുമുണ്ട്. എന്നാൽ ഇവരിൽ എല്ലാവരും ഈ പ്രായപരിധി കഴിഞ്ഞവരല്ല.

വീടുകളിൽ ജോലി ചെയ്യുന്നതിനാൽ ഇക്കൂട്ടർ നേരിട്ട് രാജ്യത്തെ തൊഴിൽ വിപണിയുമായി ബന്ധപ്പെടുന്നതുമില്ല. അതേസമയം പുതിയ തീരുമാനം നടപ്പാകുന്നതോടെ തങ്ങളുടെ മാതാപിതാക്കളെ അടക്കം നാട്ടിലേക്ക് അയക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നിരവധി പ്രവാസികൾ.

Exit mobile version