കൊവിഡ് 19; ഒമാനില്‍ പുതുതായി 1124 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഒമ്പത് മരണം

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 1124 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 41194 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 862 പേര്‍ സ്വദേശികളും 262 വിദേശികളുമാണ്.

അതേസമയം വൈറസ് ബാധമൂലം ഒമ്പത് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 185 ആയി. ഇതുവരെ 24,162 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version