കൊവിഡ് 19; സൗദിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3379 പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 37 പേര്‍

റിയാദ്: സൗദിയില്‍ പുതുതായി 3379 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,57,612 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 1267 ആയി ഉയര്‍ന്നു.

സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 2223 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,01,130 ആയി. നിലവില്‍ 55215 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഇവരില്‍ 2027 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

റിയാദ്: 668, ജിദ്ദ: 342, മക്ക: 340, ദമ്മാം: 225, ഖത്തീഫ്: 216, തായിഫ്: 179, മദീന: 165, ഖമീസ് മുഷൈത്ത്: 127, ഹുഫൂഫ്: 102, മറ്റ് നഗരങ്ങള്‍ 78ല്‍ താഴെ എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version