കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1082 ആയി, സൗദിയില്‍ മാത്രം മരിച്ചത് അഞ്ഞൂറിലധികം പേര്‍

ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1082 ആയി. സൗദിയില്‍ മാത്രം മഅഞ്ഞൂറിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 526 പേരാണ് ഇവിടെ മരിച്ചത്. യുഎഇയില്‍ 267 പേരും കുവൈറ്റില്‍ 212 പേരുമാണ് മരിച്ചത്. ഗള്‍ഫ് നാടുകളിലാകെ ഇതുവരെയായി 2.20 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സൗദിയില്‍ ഇതുവരെ 85,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 1877 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 85,261 ആയി. 56,910 പേരുള്ള ഖത്തര്‍ രണ്ടാം സ്ഥാനത്തും 34,577 രോഗികളുള്ള യുഎഇ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം ഗള്‍ഫില്‍ രോഗമുക്തി നേടിയവരുടെ എണ്ണം കൂടുന്നത് നേരിയൊരു ആശ്വാസം നല്‍കുന്നുണ്ട്.

യുഎഇയില്‍ കഴിഞ്ഞ ദിവസം 661 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 17,932 പേരാണ് ഇവിടെ ഇതുവരെ രോഗമുക്തി നേടിയത്. ഖത്തറില്‍ ഞായറാഴ്ച 1648 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍കൂടി മരിച്ചതോടെ ആകെ മരണം 38 ആയി. കുവൈറ്റില്‍ ഏഴ് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 851 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 27,043 ലെത്തി. സുഖം പ്രാപിച്ചത് 11,386 പേരാണ്.

Exit mobile version