ദുബായിയിൽ ഓഫീസുകളുടെ പ്രവർത്തനം പഴയരീതിയിലേക്ക്; ലിഫ്റ്റുകളിലടക്കം സാമൂഹിക അകലം പാലിക്കണം; റോഡിൽ ഗതാഗത കുരുക്ക്

ദുബായ്: ദുബായിയിൽ ഓഫീസുകളുടെ പ്രവർത്തനം പഴയരീതിയിലേക്ക് തിരിച്ചെത്തി. പകുതി ജീവനക്കാരുമായി സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ദുബായ് സാമ്പത്തിക വകുപ്പ് അനുമതി നൽകിയതിനെ തുടർന്ന് പ്രവർത്തികൾ ആരംഭിച്ചത്. ഓഫീസുകൾക്കകത്തും സാമൂഹിക അകലം പാലിക്കണം. ലിഫ്റ്റുകൾ സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ സജ്ജീകരിച്ചു.

ജനജീവിതം സാധാരണ നിലയിലായതോടെ യുഎഇയിലെ വിവിധ റോഡുകളിൽ മാസങ്ങൾക്ക് ശേഷം ഗതാഗത കുരുക്കും റിപ്പോർട്ട് ചെയ്തു. പൊതുഗതാഗതം പൂർണ്ണതോതിൽ സജ്ജമായി. ദുബായ് മെട്രോയിൽ യാത്ര ചെയ്യുന്നവർ അരമണിക്കൂർ മുമ്പേ സ്റ്റേഷനുകളിൽ എത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിർബന്ധമാണ്. രാത്രി 11 മണി മുതൽ 6 മണിവരെ അണുനശീകരണ പ്രവർത്തനം തുടരുന്നുണ്ട്. ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല.

Exit mobile version