കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 194000 കവിഞ്ഞു, മരണസംഖ്യ 915 ആയി

ദുബായ്: ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്നു. കഴിഞ്ഞ ദിവസം മാത്രം അയ്യായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 194000 കവിഞ്ഞു. ഇന്നലെ 26 പേരാണ് ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമലം മരിക്കുന്നവരുടെ എണ്ണം 915 ആയി ഉയര്‍ന്നു.

സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം 76000 കവിഞ്ഞു. പുതുതായി 12 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ മരണസംഖ്യ 411 ആയി ഉയര്‍ന്നു. യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 31000 കവിഞ്ഞു. 253 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

ഖത്തറില്‍ വൈറസ് ബാധിതരുടെ എണ്ണം 47000 ഉം ഒമാനില്‍ 8000നും ബഹ്‌റൈനില്‍ 9000നും മുകളിലാണ് വൈറസ് ബാധിതരുള്ളത്. അതേസമയം കഴിഞ്ഞ ദിവസം 3000ത്തിലേറെ പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 90000 കടന്നു.

Exit mobile version