സുപ്രീംകമ്മറ്റി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചു; മസ്‌കറ്റില്‍ രണ്ട് ഷോപ്പിംഗ് സെന്ററുകള്‍ പൂട്ടിച്ചു

മസ്‌കറ്റ്: കൊവിഡ് 19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീംകമ്മറ്റി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് മസ്‌കറ്റില്‍ രണ്ട് ഷോപ്പിംഗ് സെന്ററുകള്‍ പൂട്ടിച്ചു. മസ്‌കറ്റ് നഗരസഭാ സീബ് വിലായത്തിലെ രണ്ട് പ്രധാന ഷോപ്പിംഗ് സെന്ററുകളാണ് അധികൃതര്‍ പൂട്ടിച്ചത്.

സുപ്രീംകമ്മറ്റി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്തത് മൂലം നിയമ നടപടികളുടെ ഭാഗമായിട്ടാണ് രണ്ടു ഷോപ്പിംഗ് സെന്ററുകളും അടപ്പിച്ചതെന്നാണ് നഗരസഭ വ്യക്തമാക്കിയത്. അതേസമയം ഷോപ്പിംഗ് സെന്ററുകളുടെ പേരുകള്‍ പരാമര്‍ശിക്കാതെയാണ് മസ്‌കറ്റ് നഗരസഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

അതേസമയം ഒമാനില്‍ ഇന്ന് 97 പേര്‍ക്ക് കൂടി കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 910 ആയി. ഒമാന്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. വൈറസ് ബാധിതരില്‍ കൂടുതലും മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണെന്നാണ് ആരോഗ്യമന്ത്രായം അറിയിച്ചിത്.

Exit mobile version