കൊവിഡ് 19; ഒമാനില്‍ 97 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രാജ്യത്തെ രോഗബാധിതരുടെ എണ്ണം 910 ആയി

മസ്‌കറ്റ്: ഒമാനില്‍ 97 പേര്‍ക്ക് കൂടി കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 910 ആയി. ഒമാന്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. വൈറസ് ബാധിതരില്‍ കൂടുതലും മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണെന്നാണ് ആരോഗ്യമന്ത്രായം അറിയിച്ചിത്.

രോഗബാധിതരില്‍ കൂടുതലും വിദേശികളാണെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം രാജ്യത്ത് സ്വദേശികളും വിദേശികളുമടക്കം പതിനയ്യായിരത്തിലധികം പേര്‍ക്ക് കൊവിഡ് 19 പരിശോധന പൂര്‍ത്തികരിച്ചതായി ഒമാന്‍ ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസിനി അറിയിച്ചു.

കൊവിഡ് 19 പരിശോധന മത്രാ വിലായത്തിലെ ആറ് കേന്ദ്രങ്ങളിലായിട്ടാണ് പുരോഗമിക്കുന്നത്. വൈറസ് പരിശോധന കേന്ദ്രങ്ങളില്‍ പനി, ചുമ , ജലദോഷം, തൊണ്ട വേദന, ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം എത്തിയാല്‍ മതിയെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

Exit mobile version