കൊവിഡ് 19; ബഹ്റൈനില്‍ 49 പ്രവാസികള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 376 ആയി

മനാമ: ബഹ്റൈനില്‍ 49 പ്രവാസികള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 376 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം പ്രവാസികള്‍ ഉള്‍പ്പെടെ 96 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

വൈറസ് ബാധമൂലം 572 പേരാണ് ചികിത്സിയിലുള്ളത്. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ കൊവിഡ് മുക്തരായവവരുടെ എണ്ണം 558 ആയി.

കഴിഞ്ഞ ദിവസം പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധിതരെ കണ്ടെത്താന്‍ സാധിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Exit mobile version