അമേരിക്കയിൽ ദമ്പതികൾ ഉൾപ്പടെ മൂന്ന് മലയാളികൾ കൂടി മരിച്ചു; കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 28 ആയി

ന്യൂയോർക്ക്: അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സാമുവൽ എടത്തിൽ(83), ഭാര്യ മേരിസാമുവൽ (83) എന്നിവർ ന്യൂമോണിയ ബാധിച്ചും മേരിക്കുട്ടി തോമസ്(67) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നുമാണ് മരിച്ചത്.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തിൽ സാമുവലും ഭാര്യ മേരി സാമുവലും ഫിലാഡൽഫിയയിൽ മരിച്ചത്. ന്യൂമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവർ ചികിത്സയിലായിരുന്നു.

ഇതിനിടെ, കൊറോണ വൈറസ് ബാധയെത്തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം 28 ആയി. അമേരിക്കയിൽ 4,66,969 പേർക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version