കൊറോണ; ആദ്യ മരണം, ഒമാന്‍ അതീവ ജാഗ്രതയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മസ്‌കത്ത്: ഒമാനില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. എഴുപത്തി രണ്ടു വയസുള്ള സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ നിയന്ത്രണങ്ങളെല്ലാം കടുപ്പിച്ചിരിക്കുകയാണ് ഒമാന്‍. ഇനിമുതല്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നത് വിലക്കും.

പ്രതിരോധ നടപടികളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കൊറോണയെ തുരത്താന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം.

ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങള്‍ വളരെ കുറവ് ജീവനക്കാരെ മാത്രമേ ഓഫീസില്‍ ജോലിക്ക് നിയോഗിക്കാവൂ. സൈന്യമാണ് കൊറോണ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം, യുഎഇയില്‍ രാത്രി രാത്രി എട്ട് മണിക്ക് ശേഷമുള്ള യാത്രയ്ക്ക് അനുമതികള് റദ്ധാക്കി . ആളുകള്‍ പകല്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങിയാല്‍ പോലീസ് മൂവായിരം ദിര്‍ഹം പിഴ ചുമത്തും.

Exit mobile version