കൊറോണ: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിൽ 2 അടച്ചു

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ അടച്ചിട്ടു. കൊറോണയുടെ പശ്ചാത്തലത്തിലാണ് നടപടി. യുഎഇയിൽ നിന്നും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ കൊറോണ കാരണം നിർത്തി വെയ്ക്കുകയും സൗദി അടക്കമുള്ള രാജ്യങ്ങൾ അതിർത്തി അടയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് അബുദാബി വിമാനത്താവള അധികൃതർ ടെർമിനൽ 2 അടച്ചിട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് ട്വിറ്ററിലൂടെ അധികൃതർ ഇക്കാര്യം അറിയിച്ചത്.

രണ്ടാമത്തെ ടെർമിനലിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ ടെർമിനൽ ഒന്നിൽ നിന്നും പുറപ്പെടുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി വിമാനങ്ങളാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നത്.

അതേസമയം, മിലാനിലേക്കും റോമിലേക്കും സർവീസ് നടത്തിയിരുന്ന എത്തിഹാദ് വിമാനങ്ങൾ മാർച്ച് 30 വരെ റദ്ദാക്കിയതായി കഴിഞ്ഞദിവസം വിമാനക്കമ്പനി അധികൃതരും അറിയിച്ചിരുന്നു.

Exit mobile version