അമ്മയോടൊപ്പം അവധി ആഘോഷിക്കാൻ ദുബായിയിലെത്തി; മലയാളി വിദ്യാർത്ഥിക്ക് കാറപകടത്തിൽ ദാരുണമരണം

ദുബായ്: അമ്മയോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ദുബായിയിലെത്തിയ മലയാളി വിദ്യാർത്ഥിക്ക് കാറപകടത്തിൽ ദാരുണമരണം. യുഎസിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ശരത് കുമാർ നമ്പ്യാർ (22) ആണ് മരിച്ചത്.

തിരുവനന്തപുരം കുറവൻകോണത്ത് സായി പ്രസാദത്തിൽ ആനന്ദ് കുമാറിന്റേയും(നന്ദു) രാജശ്രീ പ്രസാദിന്റേയും മകനാണ്. അവധിയായതിനാൽ യുഎസിൽ നിന്ന് ദുബായിയിൽ ജോലി ചെയ്യുന്ന അമ്മയുടെ അടുത്ത് എത്തിയതായിരുന്നു ശരത്. അമ്മയോടൊപ്പം നാട്ടിലേക്ക് ഒരുമിച്ച് വരാനായിരുന്നു ദുബായിയിലേക്ക് ശരത് എത്തിയത്. എന്നാൽ ഇന്നലെ രാത്രി 11 മണിയോടെ ഉണ്ടായ റോഡപകടത്തിൽ മരണപ്പെടുകയായിരുന്നു.

ദുബായിൽ ഐടി കമ്പനിയിൽ ജീവനക്കാരിയാണ് അമ്മ രാജശ്രീ. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Exit mobile version