വോട്ടുതേടി ഇറങ്ങിയ കണ്ണന്താനം ആവേശം കയറി കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു ; ഭര്‍ത്താവിനായി വോട്ട് അഭ്യര്‍ത്ഥിച്ച്‌ ഭാര്യയും

മരട് കൊട്ടാരം ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തിലും കണ്ണന്താനം പങ്കെടുത്തു

എറണാകുളം: അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. മണ്ഡലം മാറി വോട്ട് ചോദിച്ചതും, വോട്ട് തേടി കോടതിയിലെത്തിയതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഭവങ്ങളാണ്.

ഇപ്പോഴിതാ കണ്ണന്താനത്തിന്റെ ഫുട്‌ബോള്‍ കളിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വോട്ട് തേടി പള്ളുരുത്തി വെളിയിലെത്തിയപ്പോഴാണ് കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ശേഷം കുറച്ച് സമയം അവര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കൂടാതെ മരട് കൊട്ടാരം ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തിലും കണ്ണന്താനം പങ്കെടുത്തു. അദ്ദേഹം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ ഭാര്യ ഷീല വോട്ട് തേടി പറവൂര്‍ മണ്ഡലത്തിലായിരുന്നു. ഭര്‍ത്താവിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വീടുകള്‍ കയറിയിറങ്ങി.

Exit mobile version