അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം അഫ്ഗാനിസ്ഥാൻ ആകും; 25 വർഷമായി കേരളത്തിൽ താലിബാൻ വത്കരണം:അൽഫോൺസ് കണ്ണന്താനം

alphons kannathanam

തിരുവനന്തപുരം : കേരളം അടുത്ത അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന വിവാദ പരാമർശവുമായി മുൻ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്നും ബിജെപി എംപികൂടിയായ അൽഫോൺസ് കണ്ണന്താനം പറഞ്ഞു.


കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു പ്രതികരണം. കഴിഞ്ഞ 25 വർഷമായി കേരളത്തിലെ ചില മേഖലകളിൽ വലിയ തോതിൽ താലിബാൻവത്കരണം നടക്കുന്നുണ്ട്. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നാണ് കണ്ണന്താനത്തിന്റെ വിവാദ നിരീക്ഷണം.

കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറൽ സെക്രട്ടറി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനവും പരാമർശം നടത്തിയത്.

Exit mobile version