ഇനിയും തീരാതെ അനിശ്ചിതത്വം; വയനാട്,വടകര സീറ്റുകളില്‍ ധാരണയായെങ്കിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വടകര,വയനാട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല

തിരുവനന്തപുരം: നീണ്ട ദിവസങ്ങളിലെ ചര്‍ച്ചയ്ക്ക് ഒടുവിലും കോണ്‍ഗ്രസ് വടകര,വയനാട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. അവസാനം പുറത്തിറക്കിയ പട്ടികയില്‍ അനിശ്ചിതത്വത്തിലായിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും, വയനാട്, വടകര സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ത്ഥികളാകും. രാഹുല്‍ ഗാന്ധി ഇന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് വടകരയില്‍ കെ മുരളീധരന്റെ പേര് കെപിസിസി നിര്‍ദേശിച്ചത്. വയനാട്ടില്‍ മൂന്ന് പേരുടെ പട്ടിക സമര്‍പ്പിച്ച സംസ്ഥാന ഘടകം ടി സിദ്ധീക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ധാരണയില്‍ എത്തിയതും വടകരയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചതിന് ഒപ്പമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പര്യടനത്തിലുള്ള രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ പ്രഖ്യാപനമുണ്ടാകും.

നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം: ശശി തരൂര്‍
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട: ആന്റോ ആന്റണി
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍
എറണാകുളം: ഹൈബി ഈഡന്‍
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
തൃശ്ശൂര്‍: ടിഎന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹ്നാന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്: വികെ ശ്രീകണ്ഠന്‍
കോഴിക്കോട്: എംകെ രാഘവന്‍
കണ്ണൂര്‍: കെ സുധാകരന്‍
കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Exit mobile version