ഭക്ഷ്യവില വര്‍ധനവും ഇന്ധനക്ഷാമവും; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഖാര്‍ത്തൂം: രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെ രാജ്യ വ്യാപകമായി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതിനിടെ സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രതിഷേധ പ്രകടനങ്ങള്‍ സുഡാനിലെ പൗരജീവിതം അസ്വസ്ഥമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന സര്‍ക്കാരുകളെ ഒരു വര്‍ഷത്തേക്കാണ് പിരിച്ചുവിട്ടത്.

ഒമര്‍ അല്‍ ബാഷിര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സുഡാന്‍ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്.

Exit mobile version