റഷ്യൻപ്രതിപക്ഷനേതാവ്; പ്രസിഡന്റ് പുട്ടിനെ നിരന്തരം വിമർശിച്ചതോടെ വധഭീഷണിയടക്കം നേരിട്ടു; ഒടുവിൽ അലക്‌സി നവൽനിക്ക് ജയിലിൽ മരണം

മോസ്‌കോ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്‌സി നവൽനി(48) ജയിലില്ഡ വെച്ച് അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കവെയാണ് മരണം. ആർക്ടിക് പ്രിസൺ കോളനിയിൽ ജയിലിലായിരുന്നു.

പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം പരിശോധിക്കുകയാണെന്നു ജയിൽ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

യുലിയയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. 1976 ജൂൺ 4ന് ജനിച്ച നവൽനി റഷ്യൻ പ്രതിപക്ഷത്തിന്റെ കരുത്തനായ നേതാവായിരുന്നു. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമർശിച്ചതോടെ വധഭീഷണിയടക്കം നവൽനി നേരിട്ടിരുന്നു. 2021 ഫെബ്രുവരിയിൽ അറസ്റ്റിലായ അദ്ദേഹം വിവിധ കേസുകളുടെ പേരിൽ, മോസ്‌കോയിൽനിന്ന് 235 കിലോമീറ്റർ അകലെ മെലെഖോവിൽ തടവിലാക്കപ്പെട്ടത്.

ALSO READ- എംഡിഎംഎയുമായി ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ; സംഭവം വയനാട്ടിൽ

അഴിമതിവിരുദ്ധപോരാട്ടത്തിലൂടെ റഷ്യയിൽ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ച അദ്ദേഹത്തെ ‘പുട്ടിൻ ഏറ്റവും ഭയക്കുന്ന ആൾ’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചിരുന്നത്. 2018 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ നവൽനി മത്സരിച്ചിരുന്നു.

ഈ തിരഞ്ഞെടുപ്പ് കൃത്രിമ തിരഞ്ഞെടുപ്പാണെന്ന് ആരോപിച്ച് വോട്ടെടുപ്പു ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത നവൽനിയെ അറസ്റ്റ് ചെയ്തു. ഇക്കാര്യം ഏറെ പ്രതിഷേധം സൃഷ്ടിച്ചു. സൈബീരിയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2020 ഓഗസ്റ്റ് 20ന് നവൽനി വിഷപ്രയോഗത്തിനിരയായിരുന്നു.

Exit mobile version