എംഡിഎംഎയുമായി ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ; സംഭവം വയനാട്ടിൽ

വൈത്തിരി: വയനാട് വൈത്തിരിയിൽ വെച്ച് എംഡിഎംഎയുമായി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പുൽപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലായ പുൽപ്പള്ളി രഘുനന്ദനം വീട്ടിൽ കെആർ ജയരാജ(49)നെയാണ് പിടികൂടിയത്. ഇയാൾ വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് പോലീസ് പിടിയിലായത്.

വൈത്തിരി താലൂക്ക് ആശുപത്രി റോഡ് ജങ്ഷനിലെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പോലീസ് പിടിയിലാകുന്നത്. 0.26 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെത്തി.

also read- ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം, ഭര്‍ത്താവ് ജീവനൊടുക്കി

തുടർന്ന് പോലീസ് ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർമാരായ പിവി പ്രശോഭ്, പി മുഹമ്മദ്, എസ്‌സിപിഒ ടിഎച്ച് ഉനൈസ്, സിപിഒ അരുൺ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Exit mobile version