കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

ലോകത്ത് സംഹാരതാണ്ഡവമാടിയ കോവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധി പടരുമെന്ന ഭീതിയിൽ ലോകം.എച്ച്5എൻവൺ (H5N1)എന്ന പക്ഷിപ്പനിയുടെ വകഭേദത്തെ സംബന്ധിച്ചാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻഫ്ളുവൻസ എയുടെ ഉപവകഭേദമാണ് H5N1. പക്ഷികളെയാണ് വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യരടക്കമുള്ള സസ്തനികളിൽ വൈറസ് കടന്നുകൂടിയാൽ മരണമായിരിക്കും ഫലം.

മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ കണ്ടുപിടിക്കാത്ത ഒരു വൈറസിനെ കുറിച്ചല്ല സംസാരിക്കുന്നതെന്ന് പക്ഷിപ്പനി ഗവേഷകൻ ഡോ.സുരേഷ് കുച്ചിപ്പുടി മുന്നറിയിപ്പ് നൽകുന്നു.

ഇതിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്നും കോവിഡിനേക്കാൾ 100 മടങ്ങ് പകർച്ചാശേഷിയുള്ള അപകടകാരിയാണ് ഈ വൈറസെന്ന് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി കൺസൾട്ടന്റ് ജോൺ ഫുൾട്ടൻ പറഞ്ഞു.

ALSO READ- ‘അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്ത് എല്ലാവർക്കുമുണ്ട്; കലയിലൂടെ പ്രകടിപ്പിക്കാം’; ദൂരദർശനിൽ ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിനെ പിന്തുണച്ച് വി മുരളീധരൻ

2003 മുതലുള്ള കണക്കെടുത്താൽ H5n1 ബാധിക്കപ്പെട്ട 100 ൽ 50 പേരും മരണപ്പെട്ടതായാണ് വിവരം. ലോകാരോഗ്യ സംഘടന നൽകുന്ന റിപ്പോർട്ട് പ്രകാരം 887 കേസുകളിൽ 462 പേരും മരണപ്പെട്ടിട്ടുണ്ട്.

Exit mobile version