ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരവാദ
ആക്രമണത്തെത്തുടര്‍ന്ന് അടച്ച ഇന്ത്യ പാക് അതിര്‍ത്തിയായ അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു. 23 ദിവസങ്ങൾക്ക് ശേഷമാണ് അട്ടാരി – വാഗ ബോര്‍ഡര്‍ തുറന്നത്.
പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്‌സുമായി എത്തിയ എട്ട് ട്രക്കുകൾ അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി.
അതേസമയം,ഇന്ത്യ റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.