വിമാനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയമര്‍ന്നു, അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം, 379 ജീവനുകള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി

ടോക്യോ: വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

യാത്രാവിമാനം തീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമരുകയായിരുന്നു. അപകടത്തില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി.

also read:ബന്ധുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ വീണ് ഗുരുതര പരിക്ക്, 49കാരന് ദാരുണാന്ത്യം

വടക്കന്‍ ജപ്പാനിലെ ഹോക്കയിഡോ ദ്വീപില്‍ നിന്ന് യാത്രക്കാരുമായി പോയ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ടോക്യോവിലെ ഹാനഡ വിമാനത്താവളത്തില്‍ പറന്നിറഞ്ഞുന്നതിനിടെയാണ് അപകടം ഉണ്ടായത്.

എയര്‍ ബസ് എ 350 വിമാനം ഭൂചലനത്തില്‍ ദുരന്തബാധിതരായവര്‍ക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനവുമായി റണ്‍വേയില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വിമാനങ്ങള്‍ക്കും തീപിടിച്ചു.ജപ്പാന്‍ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്.

Exit mobile version