വിമാനം പറത്തി 11കാരന്‍, ബീയര്‍ നുണഞ്ഞ് അടുത്തിരുന്ന് മകന് നിര്‍ദേശം നല്‍കി പിതാവ്, ഒടുവില്‍ തകര്‍ന്ന് വീണ് ദാരുണാന്ത്യം

അച്ഛനെ അരികില്‍ ഇരുത്തി പതിനൊന്നുകാരന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് ഇരുവര്‍ക്കും ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. അപകടത്തില്‍ ഗാരണ്‍ മയയും മകന്‍ ഫ്രാന്‍സിസ്‌കോ മയയുമാണ് മരിച്ചത്. സംഭവമറിഞ്ഞ് ഗാരണ്‍ മയയുടെ ഭാര്യ അന്ന ജീവനൊടുക്കി.

ബീയര്‍ നുണഞ്ഞുകൊണ്ട് ഗാരണ്‍ മയ അടുത്തിരിക്കുകയും മകന്‍ ഫ്രാന്‍സിസ്‌കോ മയ വിമാനം പറത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പതിനൊന്നുകാരന്‍ പറത്തിയ വിമാനം കാടിനുള്ളിലാണ് തകര്‍ന്നുവീണത്.

also read: ‘ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഫ്‌ലൈയിങ് കിസ് നല്‍കി’; പരാതിയുമായി സ്മൃതി ഇറാനി

വിമാനത്തിന്റെ നിയന്ത്രണം മകന് നല്‍കിയ ഗാരണ്‍ വിമാനം എങ്ങനെ പറത്തണമെന്ന് മകന് നിര്‍ദേശം നല്‍കുന്നത് വിഡിയോയില്‍ കാണാം. ഗാരണ്‍ മകനെ അവന്റെ അമ്മയുടെ അടുത്ത് ആക്കുന്നതിനായി വിമാനത്തില്‍ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

also read: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, 41കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 15കിലോ ഭാരമുള്ള മുഴ

നൊവ കോണ്‍ക്വിസ്റ്റയിലെ ഫാമില്‍ നിന്നും കംപോ ഗ്രാന്‍ഡിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനാപകടം. കംപോ ഗ്രാന്‍ഡിലെ സ്‌കൂളിലാണ് ഫ്രാന്‍സിസ്‌കൊ പഠിച്ചിരുന്നത്. ഗാരണും മകന്‍ ഫ്രാന്‍സിസ്‌കൊയും കൊല്ലപ്പെട്ട ദുഃഖം താങ്ങാനാവാതെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് അന്ന അന്ന ജീവനൊടുക്കിയത്.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിലെ നിയമം അനുസരിച്ച് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്. സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ അംഗീകാരവും നിര്‍ബന്ധമാണ്.

Exit mobile version