കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, 41കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 15കിലോ ഭാരമുള്ള മുഴ

ഇന്‍ഡോര്‍: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവതി ആശുപത്രിയിലെത്തിയപ്പോള്‍ പൊട്ടാറായ നിലയിലായിരുന്നു മുഴയെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അതുല്‍ വ്യാസ് പറഞ്ഞു.

പന്ത്രണ്ടിലേറെ ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് മുഴ വിജയകരമായി നീക്കം ചെയ്തത്. ഏറെ നാളായി കടുത്ത വയറുവേദന അനുഭവപ്പെടാറുണ്ടായിരുന്നു യുവതിക്ക്. നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായിരുന്നു.

also read: ഭാര്യയ്ക്ക് നിറമില്ല, വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു; 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ മുഴ കണ്ടെത്തിയത്. 41കാരിക്ക് 49കിലോ ഭാരമാണ് ഉണ്ടായിരുന്നത്. 15 കിലോ ഭാരമുള്ള മുഴ ഉള്ളില്‍ വളര്‍ന്നതോടെ വയര്‍ വീര്‍ത്തു. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിതെന്നും ചെറിയ പിഴവ് പോലും മരണകാരണമായേനെയെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

മുഴ നിരവധി നാഡികളാല്‍ ചുറ്റപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ദിനചര്യങ്ങള്‍ വരെ ബുദ്ധിമുട്ടിലായി. പൊട്ടാറായ നിലയിലായിരുന്നു മുഴയെന്നും ഇപ്പോള്‍ യുവതി അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version