ഹോട്ടലില്‍ നിന്നും വാങ്ങിയ സൂപ്പില്‍ ചത്ത എലി, കാഴ്ച കണ്ട് ഛര്‍ദിച്ച് യുവതി, ഹോട്ടല്‍ പൂട്ടിച്ചു

റെസ്‌റ്റോറന്റില്‍ നിന്നും കഴിക്കാന്‍ വാങ്ങിയ സൂപ്പില്‍ ചത്ത എലിയെ കണ്ടെത്തി. അമേരിക്കയിലെ മാന്‍ഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. ആരോഗ്യവകുപ്പെത്തി ഹോട്ടല്‍ അടച്ചുപൂട്ടി. യൂനിസ് ലീ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്.

സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം. കൊറിയടൗണ്‍ എന്ന ഹോട്ടലില്‍ നിന്ന് സൂപ്പ് ഓര്‍ഡര്‍ ചെയ്തതായിരുന്നു യൂനിസ്. പാഴ്‌സല്‍ വന്ന് തുറന്നപ്പോള്‍ കണ്ടത് സൂപ്പിനകത്ത് ചത്ത് കിടക്കുന്ന എലിയെ ആണ്.

also read: സൗജന്യ പാസ് കീരവാണിയ്ക്കും ചന്ദ്രബോസിനും മാത്രം: ടിക്കറ്റിന് ഒരാള്‍ക്ക് 20 ലക്ഷം രൂപ; ഓസ്‌കാര്‍ ചടങ്ങിന് രാജമൗലിയും കുടുംബവും എത്തിയത് കോടികള്‍ പൊടിച്ച്

ഈ ദൃശ്യം കണ്ട് നില്‍ക്കാനാകാതെ യൂനിസ് ഛര്‍ദിച്ചു. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, സംഭവം സത്യമല്ലെന്നും പണം തട്ടാന്‍ വേണ്ടി യുവതി വ്യാജമായി ഉണ്ടാക്കിയ പരാതിയാണ് ഇതെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

also read: എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു, യുവതിയും സുഹൃത്തും അറസ്റ്റില്‍

സംഭവത്തില്‍ യൂബര്‍ ഈറ്റ്‌സ് റീഫണ്ട് നല്‍കുകയും 100 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് നല്‍കുകയും ചെയ്തു. പക്ഷേ 5,000 ഡോളറാണ് യുവതി തങ്ങളില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും, അത് നല്‍കാന്‍ കൂട്ടാക്കാത്തതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളെ അപകര്‍ത്തിപ്പെടുത്തുകയാണെന്നും ഹോട്ടല്‍ അധികൃതര്‍ ആരോപിച്ചു.

Exit mobile version