പുതുവത്സര ആഘോഷത്തിനിടയിലേക്ക് യുവാവ് ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

ടോക്കിയോയിലെ ഹരാജുക്കു ജില്ലയില്‍ തകേഷിത സ്ട്രീറ്റിലായിരുന്നു സംഭവം.

ടോക്കി: ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ടോക്കിയോയിലെ ഹരാജുക്കു ജില്ലയില്‍ തകേഷിത സ്ട്രീറ്റിലായിരുന്നു സംഭവം.

കസുഹിറോ കുസാകാബെ എന്ന ഇരുപത്തിയൊന്നുകാരന്‍ പുതുവത്സരം പിറന്ന് 10 മിനിറ്റിനു ശേഷം ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. യുവാവിനെതിരെ വധശ്രമത്തിനു കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ആക്രമണത്തില്‍ കോളജ് വിദ്യാര്‍ത്ഥിക്കാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കി.

Exit mobile version