പാമ്പിനെ ഹെയർബാൻഡാക്കി യുവതി; വീഡിയോ വൈറൽ

പാമ്പിനെ നിങ്ങൾക്ക് ഹെയർബാൻഡാക്കാൻ കഴിയുമോ? എന്നാൽ പാമ്പിനെ ഹെയർബാൻഡാക്കി മാളിൽ ചുറ്റിക്കറങ്ങുകയാണ് യുവതി. പാമ്പ് ഹെയർ ബാൻഡ് കെട്ടി മാളിലൂടെ നടക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടി ബാന്റ് കൊണ്ട് കെട്ടിയ ശേഷം ഒരു കുഞ്ഞ് പാമ്പിനെ മുടിയിൽ ചുറ്റിവച്ചിരിക്കുകയാണ്.

പ്രണയ വിവാഹം: ഭാര്യയുടെ ബന്ധുക്കൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

പെട്ടെന്ന് ആരും തന്നെ തലയിൽ ഇരിക്കുന്ന പാമ്പിനെ ശ്രദ്ധിക്കില്ല. പാമ്പ് യാതൊരു പ്രശ്‌നവുമുണ്ടാക്കാതെ വളരെ ശാന്തമായി തലയിലിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇത് പാമ്പണെന്നു കണ്ടുപിടിച്ച ഒരാളാണ് വീഡിയോ പകർത്തിയത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ പലരും ഞെട്ടിയിരിക്കുകയാണ്.

സ്‌നേക്ക് വോൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.യഥാർത്ഥ ഹെയർ ബാന്റിനെക്കാളും മികച്ചതായിരിക്കുന്നുവെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.

Exit mobile version