ബംഗ്ലാദേശില്‍ ബോട്ടിന് തീപിടിച്ച് 32 മരണം

ധാക്ക : തെക്കന്‍ ബംഗ്ലാദേശില്‍ ബോട്ടിന് തീപിടിച്ച് 32 പേര്‍ മരിച്ചു. മൂന്ന് നിലകളുള്ള ഒബിജാന്‍ എന്ന ബോട്ടിനാണ് തീപിടിച്ചത്. കൂടുതല്‍ പേരും തീപിടുത്തത്തിലാണ് മരിച്ചത്. ഏതാനും ആളുകള്‍ രക്ഷപെടാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

Also read : “ചില ആളുകള്‍ക്ക് പശുവിനെപ്പറ്റി പറയുന്നത് വലിയ കുറ്റമാണ്, ഞങ്ങള്‍ക്ക് അമ്മയാണ് പശു” : പ്രധാനമന്ത്രി

വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ ധാക്കയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗ്രാമപ്രദേശമായ ജാകകാതിയിലാണ് അപകടമുണ്ടായത്. സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതും കപ്പല്‍ശാലകളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബംഗ്ലദേശില്‍ നേരത്തേയും സമാന രീതിയില്‍ ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Exit mobile version