പരസ്പര സഹകരണം ഉറപ്പാക്കി ബൈഡന്‍ – ഷി ജിന്‍പിങ് കൂടിക്കാഴ്ച

വാഷിംഗ്ടണ്‍ : അമേരിക്കയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണവും ആശയവിനിമയവും വര്‍ധിപ്പിക്കാന്‍ ബൈഡനും-ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. പല കാര്യങ്ങളിലുമുള്ള വിയോജിപ്പിലൂടെ മോശമായ അമേരിക്ക-ചൈന ബന്ധം ശക്തമാക്കാന്‍ ബൈഡന്‍ മുന്‍കൈ എടുത്താണ് കൂടിക്കാഴ്ച നടത്തിയത്.

പരസ്പരമുള്ള മത്സരം സംഘര്‍ഷത്തിലേക്ക് മാറാതിരിക്കാനുള്ള കരുതല്‍ വേണമെുന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ബൈഡനെ തന്റെ പഴയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചാണ് ഷീ ജിന്‍ പിങ് സംസാരിച്ചത്.

ബൈഡന്‍ പ്രസിഡന്റായതിന് ശേഷം ഷീയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കോവിഡ് മൂലം രണ്ട് വര്‍ഷത്തോളമായി ഷീ ജിന്‍പിങ് ചൈന വിട്ട് പുറത്തുപോയിട്ടില്ല. പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

Exit mobile version