ചൈനയില്‍ അജ്ഞാത വൈറസ്: ശ്വാസകോശ അസുഖങ്ങള്‍ ശക്തമായി നിരീക്ഷിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കും. ശ്വാസകോശ അസുഖങ്ങള്‍ വര്‍ദ്ധിച്ചോയെന്ന് നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുട്ടികളിലും ഗര്‍ഭിണികളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ പകുതിയോടെയാണ് ചൈനയിലെ വടക്കെ ഭാഗത്ത് ഇത്തരത്തില്‍ അജ്ഞാത വൈറസ് മൂലമുണ്ടായ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിരീക്ഷണം പ്രത്യേകം പുറപ്പെടുവിക്കുകയും എല്ലാ ലോക രാജ്യങ്ങള്‍ക്ക് അറിയിക്കുകയും ചെയ്തിരുന്നു.

ചൈനയിലെ ഒരു ആശുപത്രിയില്‍ 1200 ഓളം പേര്‍ ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ചൈനയിലെ സ്‌കൂളുകളില്‍ ഹാജര്‍ നില വളരെയധികം കുറവാണ്. കുടാതെ കോവിഡ് പ്രോട്ടോകോള്‍ വളരെ ശക്തമാക്കിയിട്ടുണ്ട്. മാസ്‌ക് സാനിറ്റൈസര്‍ അടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Exit mobile version