‘പണക്കാരനാകണം, സ്‌നേഹിക്കാന്‍ ഒരു പെണ്ണും വേണം’; ബുദ്ധപ്രതിമയുടെ ചെവിയില്‍ സ്പീക്കറുകള്‍ വെച്ച് യുവാവിന്റെ പ്രാര്‍ഥന

ചൈന: അഗര്‍ബതി പരസ്യം പോലെ പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. ഇപ്പോഴിതാ ഒരു യുവാവിന്റെ പ്രാര്‍ഥന സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്.

ചൈനയില്‍ നിന്നുള്ള പ്രാര്‍ഥനയാണ് വൈറലായിരിക്കുന്നത്. ലെഷാനിലെ കൂറ്റന്‍ ബുദ്ധപ്രതിമയുടെ സമീപമായിരുന്നു യുവാവിന്റെ പ്രാര്‍ഥന. കൂറ്റന്‍ ബുദ്ധപ്രതിമയുടെ ചെവിയില്‍ സ്പീക്കറുകള്‍ വെച്ചായിരുന്നു പ്രാര്‍ഥന.

‘എനിക്ക് 27 വയസുണ്ട്. വാഹനമോ വീടോ ഇല്ല. സ്‌നേഹിക്കാന്‍ കാമുകിയും ഇല്ല. എന്റെ പ്രാര്‍ഥന കേള്‍ക്കണം. എനിക്ക് പണക്കാരനാകണം. ഇതിനായി ഒരു ഒരു കോടി യുവാന്‍(12കോടി) മതി. പിന്നെ സ്‌നേഹിക്കാന്‍ ഒരു പെണ്ണും. പണത്തേക്കാള്‍ എന്നെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം’ ഇതായിരുന്നു യുവാവിന്റെ പ്രാര്‍ഥന.

ചൈനയില്‍ വന്‍ പ്രചാരമുള്ള ഡൂയിന്‍ ആപ്പില്‍ വന്ന വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ചെവിയില്‍ സ്പീക്കര്‍ വെച്ചത് പ്രാര്‍ഥന നല്ലതുപോലെ കേള്‍ക്കാനാണെന്ന് യുവാവ് പറയുന്നു. ചൈനയുടെ കിഴക്കന്‍ മേഖലയിലുള്ള ഷെജിയാങ് പ്രവിശ്യയില്‍ നിന്ന് 2000 കിലോമീറ്റര്‍ യാത്ര ചെയ്താണ് യുവാവ് ഇവിടെയെത്തിയത്.

Exit mobile version