ചൈനയല്ല, കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ഞങ്ങള്‍; ട്രംപിന് മറുപടിയുമായി ലോകാരോഗ്യ സംഘടന

ജനീവ: ചൈനയല്ല, കോവിഡ് വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്കിയത് തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (WHO)). വൈറസിനെക്കുറിച്ച് ചൈനയിലെ തങ്ങളുടെ ഓഫീസില്‍ നിന്നാണ് ആദ്യം മുന്നറിയിപ്പ് നല്കിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കോവിഡ് മഹാമാരിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ വിവരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അവര്‍ ചൈനക്ക് കീഴ്‌പ്പെട്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

‘തങ്ങളുടെ ചൈനയിലെ ഓഫീസ് ഡിസംബര്‍ 31-ന് ഒരു പകര്‍ച്ചവ്യാധി ന്യുമോണിയയുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് നല്കി. വുഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. അതേ ദിവസം തന്നെ, ലോകാരോഗ്യസംഘടനയുടെ പകര്ച്ചവ്യാധി വിവര സംവിധാനം യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എപ്പിഡെമോളജിക്കല്‍ നിരീക്ഷണ ശൃംഖലയായ പ്രോമെഡിന് വിവരം കൈമാറുകയും ചെയ്തു.

വുഹാനിലെ അജ്ഞാതമായ കാരണങ്ങളില്‍ നിന്ന് ന്യൂമോണിയ ബാധിച്ച അതേ കേസുകളെക്കുറിച്ചാണ് വിവരം നല്കിയത്. അതിന് ശേഷം ലോകാരോഗ്യ സംഘടന ജനുവരി ഒന്ന്, രണ്ട് തിയതികളില്‍ ചൈനീസ് അധികൃതരോട് കേസുകളെ സംബന്ധിച്ച് വിവരം തേടി. ജനുവരി മൂന്നിന് മറുപടി ലഭിച്ചു.

റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ഡബ്ല്യു.എച്ച്.ഒ.ആവശ്യപ്പെട്ടയുടന്‍ ചൈനീസ് അധികൃതര്‍ തങ്ങളുമായി ബന്ധപ്പെട്ടു”- ലോകാരോഗ്യസംഘടന ഡയക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. അതേ സമയം ഇതുസംബന്ധിച്ച് വിവരം തങ്ങള്‍ക്ക് ആദ്യം ആരാണ് നല്കിയതെന്ന് ലോകാരോഗ്യ സംഘടനയും വെളിപ്പെടുത്തിയിട്ടില്ല.

Exit mobile version