കൊറോണ ബാധിതരുടെ എണ്ണം 56ലക്ഷത്തിലേക്ക്, ലോകം ആശങ്കയില്‍, ബ്രസീലിലും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

വാഷിങ്ടണ്‍: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 56 ലക്ഷത്തിലേക്ക്. ഇതിനോടകം 55.84ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിതരായി മരിച്ചത് 3.47 ലക്ഷം പേരാണ്. തിങ്കളാഴ്ച മാത്രം ലോകത്താമാകമാനം 2826 പേരാണ് മരിച്ചത്.

96,505 ഓളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 28.73 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 53,167 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 28.20 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

അതേസമയം, 23.62 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി എന്നത് അല്‍പ്പം ആശ്വാസമേകുന്നു. അമേരിക്കയില്‍ രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. എന്നാല്‍ മരണ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയിലാവട്ടെ ബ്രസീലിലേതിനേക്കാല്‍ കുറവാണ് ഒറ്റ ദിവസത്തെ മരണസംഖ്യ.

ബ്രസീലില്‍ തിങ്കളാഴ്ച മരിച്ചത് 703 പേരാണ്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യമായി മാറിയിരിക്കുകയാണ് ബ്രസീല്‍. ബ്രസീലില്‍ 3.76 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 23,522 ആയി മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 806 പേരാണ് മരിച്ചത്.

ടെസ്റ്റിങ്ങുകളുടെ അപര്യാപ്തത നിലനില്ക്കുന്നതിനാല്‍ ബ്രസീലില്‍ കേസുകളുടെ എണ്ണം കൂടാനാണ് സാധ്യത. അതേസമയം, യുഎസ്സില്‍ ഇതുവരെ 17.06 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണ സംഖ്യ 99,805 ആയി. ഇന്നലെ മാത്രം യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത് 19,608 പേര്‍ക്കാണ്.

തിങ്കളാഴ്ച 617 പേരാണ് അമേരിക്കയില്‍ മരിച്ചത്. റഷ്യയില്‍ 3.53 ലക്ഷം ആണ് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3633 പേരാണ് റഷ്യയില്‍ കൊറോണ ബാധിച്ച് മരിച്ചത്.

രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍

അമേരിക്ക 17.06 ലക്ഷം 99,805
ബ്രസീല്‍ 3.77 ലക്ഷം 23,522
റഷ്യ 3.53ലക്ഷം 3,633
സ്‌പെയിന്‍ 2.82ലക്ഷം 26,837
യുകെ 2.61ലക്ഷം 36,914
ഇറ്റലി 2.30ലക്ഷം 32,877
ഫ്രാന്‍സ് 1.83ലക്ഷം 28,432
ജര്‍മ്മനി 1.80ലക്ഷം 8428
തുര്‍ക്കി 1.58 ലക്ഷം 4,369
ഇന്ത്യ 1.45ലക്ഷം 4,172
ഇറാന്‍ 1.37ലക്ഷം 7,451
പെറു 1.37ലക്ഷം 3629
കാനഡ 85,711 6545
ചൈന 82,985 4,634

Exit mobile version