ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു, മൂന്നുലക്ഷത്തിലധികം മരണം, റഷ്യയിലും സ്ഥിതി ഗുരുതരം

വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 45.35 ലക്ഷമായി. മരണസംഖ്യ മൂന്ന് ലക്ഷം കടന്നു. ഇതിനോടകം 3,07,159 പേര്‍ കൊറോണ ബാധിച്ച് മരിച്ചതായാണ് വിവരം. 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

25.58 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. അതേസമയം, 17 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായത് ലോകത്താകമാനം നേരിയ ആശ്വാസമേകുന്നു. യുഎസ്സില്‍ 14.84 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

അമേരിക്കയെ കൂടാതെ റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000ത്തിലധികം പുതിയ കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎസ്സും യൂറോപ്യന്‍ രാജ്യങ്ങളും കൊറോണയുടെ പിടിയിലായ ഘട്ടത്തില്‍ റഷ്യയില്‍ കൊറോണ കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു.

എന്നാല്‍ ഏപ്രില്‍ അവസാനത്തോടു കൂടി റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു. യുഎസും സ്‌പെയിനും കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.36ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌പെയിന്‍ -2.74 ലക്ഷം, യുകെ- 2.37 ലക്ഷം, ഇറ്റലി -2.23 ലക്ഷം, ഫ്രാന്‍സ് -1.8 ലക്ഷം, ബ്രസീല്‍- 2.18 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍

അമേരിക്ക 14.84 ലക്ഷം 88507
സ്‌പെയിന് 2.74ലക്ഷം 27459
റഷ്യ 2.63 ലക്ഷം 2418
യുകെ 2.36ലക്ഷം 33998
ഇറ്റലി 2.24ലക്ഷം 31610
ബ്രസീല് 2.18ലക്ഷം 14,817
ഫ്രാന്‌സ് 1.80ലക്ഷം 27529
ജര്മ്മനി 1.76ലക്ഷം 8001
തുര്ക്കി 1.46 ലക്ഷം 4005
ഇറാന് 1.17ലക്ഷം 6,902
ഇന്ത്യ 85.784 2753
പെറു 84,495 2,392
ചൈന 82,933 4,633

Exit mobile version