അതിരൂക്ഷമായി വ്യാപിച്ച് കൊറോണ; രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു, ഇതിനോടകം മരിച്ചത് 64000ത്തിലധികം പേര്‍

ന്യൂയോര്‍ക്ക്: നിയന്ത്രിക്കാനാവാതെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ് ലോകം. അതിരൂക്ഷമായാണ് വൈറസ് ലോകമൊന്നടങ്കം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നു. മരണസംഖ്യ 64,000 കടന്ന് കുതിച്ചുയരുകയാണ്.

ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.യുഎസില്‍ കഴിഞ്ഞദിവസം മരിച്ചത് ആയിരത്തിലധികം പേരാണ്. 1224 മരണമാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ്. ഇതടക്കം ഇവിടെ ആകെ മരണം 8300 ആയി.

യുഎസില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് സ്‌പെയിനാണ്. സ്‌പെയിനില്‍ 1,26,168 ഉം ഇറ്റലിയില്‍ 124,632 ഉം രോഗബാധിതരാണുള്ളത്. സ്‌പെയിനില്‍ ഇന്നലെ 809 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ മൊത്തം മരിച്ചവര്‍ 11,947 പേരാണ്.

ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 15,362 ആയി. അതേസമയം, കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇറ്റലിയില്‍ പുതിയ രോഗികള്‍ കുറഞ്ഞിട്ടുണ്ട്. ജര്‍മനിയിലും ഫ്രാന്‍സിലും രോഗികള്‍ ഒരു ലക്ഷത്തിനടുത്തേക്കെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ ചൈന ആറാം സ്ഥാനത്തായി.

Exit mobile version