എല്‍ദോയെ വിശ്വാസം; കാനത്തെ വിമര്‍ശിച്ച് ചെന്നിത്തല

കോട്ടയം: കൊച്ചിയില്‍ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കൈ തല്ലി ഒടിച്ചെന്ന എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ വാക്കുകള്‍ വിശ്വാസത്തില്‍ എടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എടുത്ത നിലപാട് ശരിയായില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് പൊട്ടലില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഭരണകക്ഷി നേതാക്കളെ പോലും മര്‍ദ്ദിക്കുന്ന വിധത്തിലേക്ക് കേരളാ പോലീസ് മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന്റെ പോലീസിന് എന്തൊക്കെയോ സംഭവിച്ചു എന്നാണ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം.

Exit mobile version