ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകും; കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പോലീസ് സിപിഐ നേതാക്കള്‍ക്കെതിരെ ലാത്തിവീശിയപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യമാണെന്ന് ചെന്നിത്തല പറഞ്ഞു.

പോലീസിന്റെയും സര്‍ക്കാറിന്റെയും നടപടികളോട് പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറി നില്‍ക്കുന്നത് അപഹാസ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സിപിഎം ഈ കിരാതെ നടപടികളില്‍ മുന്നോട്ടുവരുന്നില്ല എന്നത് അര്‍ഥഗര്‍ഭമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകും എന്നതാണ് അറിയേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ പോലീസിനെ കയറൂരിവിട്ടതാണെന്നും, സമരം ചെയ്യുന്നവരെ വകതിരിവില്ലാതെ അടിച്ചമര്‍ത്തുകയാണ് കേരളാ പോലീസ് ഇപ്പോള്‍ ചെയുന്നത്. ഇങ്ങനെ അടിച്ചമര്‍ത്തുന്ന പോലീസായി കേരള പോലീസിനെ മുഖ്യമന്ത്രി മാറ്റിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

ചൊവ്വാഴ്ച സിപിഐ നടത്തിയ ഡിഐജി. ഓഫീസ് മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്തംഗവും സിപിഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെഎന് സുഗതന്, ജില്ലാ സെക്രട്ടറി പി രാജു തുടങ്ങി ഇരുപതിലേറെ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

Exit mobile version