മഴക്കാലത്ത് വീടുകളില്‍ പാമ്പ് കയറാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മഴ കനക്കുന്നതോടെ പാമ്പുകളുടെ മാളവും പൊത്തുകളും നശിച്ചു പോകുകയും പാമ്പുകള്‍ പുറത്തിറങ്ങുന്നതും പതിവാകുന്നുണ്ട്

മഴക്കാലം രോഗങ്ങളുടെയും ഇഴജന്തുകളുടെയും കാലമാണ്. ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക. മഴ കനക്കുന്നതോടെ പാമ്പുകളുടെ മാളവും പൊത്തുകളും നശിച്ചു പോകുകയും പാമ്പുകള്‍ പുറത്തിറങ്ങുന്നതും പതിവാകുന്നുണ്ട്. മാളം നശിച്ച് പുറത്തിറങ്ങുന്ന പാമ്പുകള്‍ വീടുകളില്‍ കയറികൂടാറുണ്ട്. മഴക്കാലത്ത് പാമ്പ് കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കം.

മഴക്കാലത്ത് പാമ്പുകള്‍ പുതപ്പിനുള്ളിലും കൂടി കിടക്കുന്ന തുണികള്‍ക്കുള്ളിലും കയറി ചുരുണ്ടു കിടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പുതപ്പും തുണികളും കുന്നുകൂട്ടിയോ ചുരുണ്ടി ഇടുകയോ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതേസമയം വണ്ടികളിലും ഷൂവിനുള്ളിലും തണുപ്പു തേടി പാമ്പുകള്‍ പതുങ്ങിയിരിക്കുന്നത് പതിവാണ്. അതുകൊണ്ടു വാഹനം ഓടിക്കുന്നതിന് മുമ്പ് വാബനങ്ങളുചടെ അടിഭാഗവും ഉള്ളിലും നല്ലതുപോലെ പരിശോധിച്ച ശേഷം മാത്രം വണ്ടിയോടിക്കുക.

ഷൂസ് ഇടുന്നവര്‍ ആദ്യം നല്ലത് പോലെ കുടഞ്ഞ ശേഷം ഷൂസിന്റെ ഉള്ളില്‍ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ഇടുക. മഴക്കാലത്ത് പാമ്പു കയറിയിരിക്കാന്‍ സാധ്യതയുള്ള മറ്റൊരു സ്ഥലമാണ് ചെടികളും കുറ്റിക്കാടുകളിലും. മഴക്കാലത്തു കൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കിടയില്‍ പാമ്പുകള്‍ കയറി കിടക്കാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് വീടും പരിസരവും കാടുപിടിച്ച് കിടക്കാതെ സൂക്ഷിക്കണം.

വീടിന് പരിസരത്ത് കിടക്കുന്ന ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം. പാമ്പിന് വസിക്കാനുള്ള സാഹചര്യം വീടിനു സമീപത്ത് ഉണ്ടാകാതിരിക്കുകയാണ് പ്രധാനം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന് കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്.

പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകള്‍ വരുന്നത് സാധാരണയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക. വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന് അനുവദിയ്ക്കരുത്. പൊതുവെ വെള്ളത്തിന്റെ സാനിധ്യം പാമ്പിനെ ആകര്‍ഷിക്കുന്നതാണ്. ചില പാമ്പുകള് വെള്ളത്തില് തന്നെ ജീവിക്കുന്നതാണ്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലോ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിയ്ക്കരുത്.

Exit mobile version