ബന്ധു നിയമനം; കെടി ജലീലിന്റെ വാഹനത്തിനു നേരെ മുട്ടയേറ്

സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രി കെടി ജലീലിന്റെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ എടപ്പാളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

ഇന്നലെ മലപ്പുറം കോട്ടപ്പടിയിലും കൊണ്ടോട്ടിയിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജലീലിനെ കരിങ്കൊടി കാണിക്കുകയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.  മൂന്നാം തവണയാണ് ഇന്നലെ ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. കെടി ജലീലിനെതിരായ ആരോപണങ്ങള്‍ വ്യക്തിഹത്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version