വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഹിന്ദു പാര്‍ലമെന്റ്

കൊച്ചി: മതവിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്. ബിജെപി കേവലം രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു പാര്‍ലമെന്റിന്റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് തടസ്സമായിട്ടുണ്ട്. ഇതില്‍ രോഷം പൂണ്ട ബിജെപിക്കാര്‍ ഹിന്ദു പാര്‍ലമെന്റിനെതിരെ വ്യാജ വാര്‍ത്തകളുമായി രംഗത്തിറങ്ങിയതായും സംഘടനയുടെ വക്താവ് കൂടിയായ ജനറല്‍ സെക്രട്ടറി സിപി സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എന്‍എസ്എസ് ഒഴികെയുള്ള ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് ഹിന്ദു പാര്‍ലമെന്റ്. അത് രാഹുല്‍ ഈശ്വറിന്റെ സംഘടനയാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. രാഹുല്‍ ഈശ്വര്‍ സംഘടനാ വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ ക്ഷേത്രം അശുദ്ധമാക്കുമെന്ന അദ്ദേഹത്തിന്റെ വാദത്തെ തുടര്‍ന്ന് രാഹുലിനെ അകറ്റി നിര്‍ത്തുകയാണ് സംഘടന ചെയ്തത്.

നേരത്തെ സംഘടന ഭാരവാഹികള്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചര്‍ച്ചകള്‍ക്കായി സമീപിച്ചിരുന്നു.

Exit mobile version