കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം വേണോ..! ഇതാ ഇവര്‍ നിങ്ങളെ ക്ഷണിക്കുന്നു; കായല്‍ഭംഗി ആസ്വദിച്ച് കായല്‍ വിഭങ്ങള്‍ കഴിക്കാം

കോട്ടയം:എവിടെ പോയാലും നമ്മള്‍ ആദ്യം തിരക്കുന്നത് നല്ല ഭക്ഷണം വിലകുറവില്‍ കിട്ടുന്ന സ്ഥലം ഉണ്ടോ എന്നല്ലേ… ഇനി കോട്ടയത്ത് എത്തുന്നവര്‍ നല്ല ഭക്ഷണം കഴിക്കാന്‍ അലഞ്ഞു തിരിയേണ്ട. കായല്‍ഭംഗി ആസ്വദിച്ച് വിലകുറവില്‍ കായല്‍ വിഭങ്ങള്‍ കഴിക്കാന്‍ ഇതാ ഇവര്‍ നിങ്ങളെ ക്ഷണിക്കുന്നു.

കോട്ടയം കോടിമതയിലെ ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള വെസ്റ്റ്‌പോലീസ് സ്റ്റേഷന്‍ കാന്റീനിലാണ് ഈ വിസ്മയം. വിലവിവര പട്ടിക കണ്ടാല്‍തന്നെ ഭക്ഷണപ്രിയരുടെ മനസു നിറയും എന്നതാണ് പ്രത്യേകത.

കരിമീന്‍ പൊരിച്ചത് -40
കക്കയിറച്ചി -20
കിളിമീന്‍ വറുത്തത് – 20
കപ്പ മീന്‍ – 40
ഫിഷ്‌കറി മീല്‍സ് – 40

പോലീസുകാരാണ് കാന്റീന്‍ നടത്തുന്നതെങ്കിലും കോട്ടയംകാരുടെ പ്രിയപ്പെട്ട സ്ഥലമാണിത്. കോട്ടയത്ത് ഏറ്റവും നിരക്കു കുറച്ച് ഭക്ഷണം ലഭിക്കുന്നതും ഇവിടെയാണ്.2007ലാണ് കാന്റീന്‍ ആരംഭിച്ചത്. അന്ന് മുതലുള്ള വിലയാണിത്.

Exit mobile version