വയോധിക കിണറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യയാണെന്ന് സംശയം

വയനാട്: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയിലെ ചെറ്റപ്പാലം ചെറുപുരയ്ക്കല്‍ മായ ശങ്കരന്‍ ആണ് മരിച്ചത്. ഇവര്‍ക്ക് അറുപത്തിയഞ്ച് വയസ്സാണ് പ്രായം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സ്ത്രീ ആത്മഹത്യചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. മരണകാരണം വ്യക്തമല്ല.

Exit mobile version